ചില ബാത്രൂം ചിന്തകള്‍
10th january 2010 -അടൂര്‍
ഇവിടെ കഥയില്ല-അവസ്ഥകള്‍ മാത്രം;സംസാരമില്ല-ചിന്തകള്‍ മാത്രം;വികാരവിക്ഷോഭങ്ങള്‍ ഇല്ല-വിചാരങ്ങള്‍ മാത്രം;പക്ഷെ അഭിനേതാക്കള്‍ മനുഷ്യരല്ല;പിന്നെയോ................"നിന്നു അല്ല നിര്‍ത്തി-i have been interrupted. ഒരു തടയുമില്ലാതെ ഒഴുകി വരുവായിരുന്ന എന്റെ മൌന പ്രഭാഷണം പാതി-അല്ല തുടക്കത്തിലേ മുറിഞ്ഞതിന്റെ ക്ഷീണത്തോടെ closet ഇല് ഞാന്‍ ഒന്ന് അമര്നിരുന്നു.ഇത് എന്റെ സാമ്രാജ്യമാണ്.hostel ഇലെ താരതമ്യേന കുടുതല്‍ വൃത്തിഹീനമായ toilet cum bathroom - വരിഞ്ഞു കെട്ടിയ ചിന്തകളെ ഞാന്‍ കടിഞാനയച്ചു വിടുന്ന ഏക സ്ഥലം. ഇവിടെ ശരീരത്തെയും മനസ്സിനെയും മൂടുന്ന ആവരനങ്ങളെല്ലാം ഉരിഞ്ഞു,നഗ്നമായ യാഥാര്ധ്യങ്ങളെ പുണര്‍ന്നു പച്ചയായ ഞാന്‍ ആയി എന്നെ തിരിച്ചറിഞ്ഞു ജീവിക്കുന്നു. ഈ സമയത്ത് ആഗ്രഹങ്ങള്‍ ദിവസ്വപ്നങ്ങളായി പരിണമിച്ചു പകല്ക്കിനാവിന്റെ വളര്‍ത്തുന്നത്. എന്റെ 21 വര്‍ഷത്തെ സംഭവബഹുലമല്ലാത്ത ചരിത്രത്തില്‍ അവയല്ലാം ചിദ്രപ്പെട്ടിട്ടെയുള്ളൂ.unproductive time creative time ആയുള്ള evolution ഈ മുഷിഞ്ഞ ചുവരുകള്‍ സാക്ഷ്യം വഹിക്കുന്നു.(ചുവരുകളില്‍ ഞാന്‍ കോറിയ എന്റെ ചിന്തകളും തോല്ക്കുമോന്നു ശങ്കിച്ച പരീക്ഷകളില്‍ കൂട്ടിക്കിഴിചെഴുതിയ മാര്‍കുകളും വാസനയുടെ ക്ഷാരംഷത്തില് ഒലിച്ചു പോകുന്ന എന്റെ കറുത്ത sticker പൊട്ടുകളുടെ വിഹാരകെന്ദ്രവും ഒക്കെ.....)
ഭ്രൂണങ്ങളെ
വെള്ളം പതഞ്ഞു നിറയുന്ന bucket കാണുമ്പോള്‍ എന്ത് കൊണ്ടോ oshoയെ ഓര്മ വരുന്നു. അന്ഗീകരിക്കാന് മടിക്കുന്ന സത്യങ്ങളെ ഉറക്കെ പ്രഘോഷിക്കുന്നവരെയൊക്കെ കാലഘട്ടത്തിന്റെ ശത്രുക്കളായി മുദ്രകുത്തുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണല്ലോ. യേശുക്രിസ്തുവിനും അത് തന്നെയല്ലേ സംഭവിച്ചത്? യേശുവും ഓഷോയും?! my goodness !! forbidden thoughts !! ആയ കാലത്ത് ഉള്ള ഞായറാഴ്ച ഒക്കെ sunday school നായി നീക്കി വച്ചിട്ടും ആത്മീക തലത്തില്‍ ചെന്നെത്തിയത് ഇവിടെ ആണല്ലോ ദൈവമേ.. ക്ഷമിക്കുക. പക്ഷെ ഒരു സംശയം- മനസ്സില്‍ ഉദിക്കുന്ന വിചാരങ്ങളെ ശരി തെറ്റുകളുടെ തുലാസ്സില്‍ തൂക്കിയത്തിനു ശേഷം മാത്രം proceed ചെയ്യാന്‍ അല്ലെ എന്നെ സംബന്ധിച്ച് അത് പ്രയോജനപ്പെട്ടുള്ളൂ. freedom of thought അതല്ലേ മുരടിച്ചു പോയത്? "സകലതിനെയും കീഴടക്കുക"എന്ന് കര്‍ത്താവു ആദത്തോട് പറഞ്ഞപ്പോള്‍ സ്വന്തം മനസ്സും കീഴടക്കാനുള്ള കഴിവ് ദൈവം മനപ്പുര്‍വ്വം മനുഷ്യന് കൊടുക്കഞ്ഞതാണോ? അതോ was He being partial ?or has he made it difficult – beyond the reach of common man??
മതി- ആവരണങ്ങളുട ലോകത്തേക്ക് ഇറങ്ങാന്‍ നേരമായി...im tying up my many faces...home face office face cocktail face....(courtesy: ogden nash)-
This comment has been removed by the author.
ReplyDeleteരചന ഇഷ്ടപ്പെട്ടു . പെണ്ണെഴുത്തുകാര്‍ക്ക് ഇടയില്‍ തുറന്നെഴുത്ത് കൂടുന്നുണ്ടെന്നു ആരോ പറഞ്ഞതോര്‍ക്കുന്നു . പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും ഉള്ള വേര്‍തിരിവ് എനിക്കിഷ്ടമില്ലെങ്കിലും പറയാതെ വയ്യ .
ReplyDeleteഞാനും നീയും എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണിവിടെ വര്‍ണ്ണിച്ചിരിക്കുന്നതെന്ന് തോന്നുന്നു. പക്ഷെ അത് എഴുത്തുകാരന്റെ / എഴുത്തുകാരിയുടെ കണ്ണുകളിലൂടെ നോക്കുമ്പോഴുള്ള സൗന്ദര്യം ഒന്ന് വേറെ തന്നെ .
ഇഷ്ടപെട്ട വരികള്‍ ചുവടെ ചേര്‍ക്കുന്നു .
" വരിഞ്ഞു കെട്ടിയ ചിന്തകളെ ഞാന്‍ കടിഞാണയച്ചുവിടുന്ന ഏക സ്ഥലം.
ഇവിടെ ശരീരത്തെയും മനസ്സിനെയും മൂടുന്ന ആവരണങ്ങളെല്ലാംഉരിഞ്ഞു,നഗ്നമായ യാഥാര്ധ്യങ്ങളെ പുണര്‍ന്നു പച്ചയായ ഞാന്‍ ആയി എന്നെതിരിച്ചറിഞ്ഞു ജീവിക്കുന്നു. "
" (ചുവരുകള്‍ ഞാന്‍ കോറിയ എന്റെചിന്തകളും തോല്ക്കുമോന്നു ശങ്കിച്ച പരീക്ഷകളില്‍ കൂട്ടിക്കിഴിചെഴുതിയ മാര്കുകളുംവാസനയുടെ
ക്ഷാരംശത്തില് ഒലിച്ചു പോകുന്ന എന്റെ കറുത്ത sticker പൊട്ടുകളുടെവിഹാരകെന്ദ്രവും ഒക്കെ.....) "
എല്ലാ ഭാവുകങ്ങളും നേരുന്നു .
നോട്ട് : 1. ണ ര്‍ ന് തുടങ്ങിയ അക്ഷരങ്ങള്‍ പലയിടത്തും തെറ്റായിട്ടാണ് വരുന്നത്
2. blog back ground വായനയുടെ സഖം നഷ്ടപെടുത്തുന്നു
773
ശ്രദ്ധിക്കുമല്ലോ ?
നന്നായിട്ടുണ്ട് പോസ്റ്റ്.
ReplyDeleteവിത്യസ്തമായ വിഷയം / അവതരണം.
കൂടുതല്‍ എഴുതൂ.
ആശംസകള്‍
"was He being partial ?or has he made it difficult – beyond the reach of common man??".... he is never partial ... or so i believe .... kollaam sagave.... nannaytuddu .... really ..... great... what can i say ... there is a smile on my face when i type this .... please do keep posting....
ReplyDeletei dunno at times i have strongly felt the partiality..............
ReplyDeletepinne thanks for the nice words....
പോസ്റ്റ് കുഴപ്പമില്ല.. പക്ഷെ വായന കഷ്ടപ്പെട്ട് നടത്തേണ്ടി വരുന്നു. കമ്പ്യൂട്ടറില്‍ മലയാളം സെറ്റിങ് ശരിയായി വരുന്നതേ ഉണ്ടാവൂ അല്ലേ..
ReplyDelete